Connect with us

ipl 2021

വയസ്സന്‍ പടയെ പിടിച്ചുകെട്ടി യുവനിര; ഡല്‍ഹി ആദ്യ ക്വാളിഫയറില്‍

ഈ സീസണിലെ ഫൈനലിന്റെ ഡ്രസ് റിഫേഴ്‌സല്‍ ആണ് ഇന്ന് കണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ് മത്സരത്തെ വിലയിരുത്തി

Published

|

Last Updated

ദുബൈ | ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് ജയം. ജയത്തോടെ ഡല്‍ഹി ആദ്യ ക്വാളഫയര്‍ ഉറപ്പിച്ചു. 20 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയതോടെയാണ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്.

ടോസ് നേടിയ ഡല്‍ഹി ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരുപതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടിയ ചെന്നൈയെ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഡല്‍ഹി വിജയം നേടിയത്. ഡല്‍ഹിക്ക് വേണ്ടി ശിഖര്‍ ധവാന്‍ 35 പന്തില്‍ നിന്നും 39 റണ്‍സ് നേടി. പ്രഥ്വിഷാ, റിഷഭ് പന്ത്, റിപാല്‍ പട്ടേല്‍, ഹേറ്റ്‌മെയര്‍ എന്നിവര്‍ ഡല്‍ഹിക്ക് വേണ്ടി രണ്ടക്കം കടന്നു.

ചെന്നൈക്ക് വേണ്ടി ജഡേജയും ശര്‍ദൂല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചഹാര്‍, ജോസ് ഹേസല്‍വൂഡ്, ബ്രാവോ എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

നേരത്തേ, മുന്‍ നിര ബാറ്റ്സ്മാന്മാര്‍ എല്ലാവരും മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചെന്നൈക്ക് വേണ്ടി 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ അമ്പാട്ടി റായ്ഡുവിന്റെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. ചെന്നൈയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും റിതുരാജ് ഗെയക്വാദും 10, 5, 13 എന്നിങ്ങനെ സ്‌കോര്‍ നേടിയപ്പോള്‍ 15 റണ്‍സ് ഡല്‍ഹി ബോളര്‍മാര്‍ എക്സ്ട്രാ ആയിമാത്രം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴിത്തി. ആന്റിച്ച് നോര്‍ട്യേ, ആവേശ് ഖാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഈ സീസണിലെ ഫൈനലിന്റെ ഡ്രസ് റിഫേഴ്‌സല്‍ ആണ് ഇന്ന് കണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ് മത്സരത്തെ വിലയിരുത്തി.

Latest