Connect with us

Kerala

രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ഒളിവില്‍ പോയ യുവ പാസ്റ്റര്‍ കേരളത്തില്‍ പിടിയില്‍

കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ 37 കാരന്‍ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്

Published

|

Last Updated

കോയമ്പത്തൂര്‍ | രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവ പാസ്റ്റര്‍ കേരളത്തില്‍ പിടിയില്‍. കോയമ്പത്തൂര്‍ കിംഗ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ 37 കാരന്‍ ജോണ്‍ ജെബരാജ് ആണ് മൂന്നാറില്‍ നിന്ന് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്. പോലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ കേരളത്തില്‍ ഒളിവില്‍ ഴിയുകയായിരുന്നു. ന്യൂ ജന്‍ ആരാധന രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ഇയാള്‍. പ്രതിയെ പോലീസ് കോയമ്പത്തൂരിലെത്തിച്ചു.

2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം.കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 11 മാസങ്ങള്‍ക്കുശേഷമാണ് പരാതിയുമായി പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. 17കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുങ്ങിയ ഇയാളെ ഇന്നലെയാണ് മൂന്നാറില്‍ നിന്ന് പോലീസ് പിടികൂടിയത്.

---- facebook comment plugin here -----

Latest