Connect with us

Rescue

നിലമ്പൂരില്‍ ഒഴുക്കില്‍പെട്ട വയോധികക്ക് രക്ഷകരായി യുവാക്കള്‍

ഒഴുക്കില്‍പെട്ടത് കൂട്ടപ്പാടി പാലത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

Published

|

Last Updated

നിലമ്പൂര്‍ | പുന്നപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വയോധികക്ക് രക്ഷകരായി യുവാക്കള്‍. ചുങ്കത്തറ മണലി തച്ചംകോട് ചക്കാലക്കമുറിയില്‍ ലീലയാണ് പുന്നപ്പുഴ കൂട്ടപ്പാടി കടവില്‍ ഒഴുക്കില്‍ പെട്ടത്. രാവിലെ 11.15ന് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.

ഒരാള്‍ ഒഴുക്കില്‍പെട്ടത് കൂട്ടപ്പാടി പാലത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടനെ സന്തോഷ്, ശഫീഖ്, വിജയന്‍, സനൽ തുടങ്ങിയവര്‍ പുഴയിലേക്ക് ചാടി വയോധികയെ രക്ഷപ്പെടുത്തി.

ലീലയെ ആദ്യം കോട്ടേപ്പാടം സി എച്ച് സിയിലും പിന്നീട് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

Latest