Connect with us

cyber bullying suicide

മുൻ കാമുകൻ്റെ സൈബർ ആക്രമണത്തിൽ യുവതിയുടെ ആത്മഹത്യ; യുവാവിനെതിരെ അന്വേഷണം ഊർജിതം

അരുൺ വിദ്യാധരൻ്റെ സൈബർ ആക്രമണത്തിനെതിരെ ആതിര പോലീസിൽ പരാതി നൽകിയിരുന്നു. 

Published

|

Last Updated

കോട്ടയം| കടുത്തുരുത്തിയിൽ മുൻ കാമുകൻ്റെ സൈബർ ആക്രമണത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവതിക്കെതിരെ ഫേസ്ബുക്കിൽ സൈബർ ആക്രമണം നടത്തുകയായിരുന്നു അരുൺ വിദ്യാധരൻ എന്ന മുൻ കാമുകൻ. ആതിരക്ക് വിവാഹ ആലോചനകൾ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ആതിരയുടെ സംസ്കാരം ഇന്നാണ്.

അരുൺ വിദ്യാധരൻ്റെ സൈബർ ആക്രമണത്തിനെതിരെ ആതിര പോലീസിൽ പരാതി നൽകിയിരുന്നു. വൈക്കം എ എസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു. പോലീസ് നേരിട്ട് ആതിരയെ വിളിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ ഫേസ്ബുക്കിൽ നിരന്തരം പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ആത്മഹത്യ.

സംഭവത്തിൽ കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുമെന്നും ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പറയുന്ന മണിപ്പൂരിലെ സബ് കലക്ടർ ആശിഷ് ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശിഷിൻ്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐ എ എസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്.

Latest