Connect with us

liju krishna

സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി

2020 മുതല്‍ ലിജു തന്നെ പീഡിപ്പിക്കുന്നതായി ഇവര്‍ സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തി.

Published

|

Last Updated

കൊച്ചി | നവാഗത സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗിക പീഡനത്തിന് ഇരയായ യുവതി. 2020 മുതല്‍ ലിജു തന്നെ പീഡിപ്പിക്കുന്നതായി ഇവര്‍ സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തി. 2021 ജനുവരിയില്‍ ഗര്‍ഭിണിയായെന്നും ഗര്‍ഭഛിദ്രം ചെയ്‌തെന്നും നിര്‍ത്താതെയുള്ള രക്തസ്രാവം കാരണം ശാരീരിക- മാനസിക ആരോഗ്യം പൂര്‍ണമായും തകര്‍ന്നെന്നും അവര്‍ വ്യക്തമാക്കി.

സിനിമാ മേഖലയിലെ ഉത്തരവാദപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് എന്ന സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ (ഐ സി) ഉണ്ടായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ പ്രധാനിയായി ഈ യുവതി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലിജു കൃഷ്ണയുടെ ആദ്യ സിനിമയാണ് പടവെട്ട്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest