Kerala
പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം: കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
മലപ്പുറം | പാണ്ടിക്കാട് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തിലില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
പന്തല്ലൂര്‍ സ്വദേശി മൊയ്തീന്‍ കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
യുവാവിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
---- facebook comment plugin here -----