Connect with us

National

യുവാവും പ്രായപൂർത്തിയാവാത്ത ഭാര്യയും കസ്റ്റഡിയിൽ മരിച്ച നിലയിൽ; രോഷാകുലരായ ജനക്കൂട്ടം  പോലീസ് സ്റ്റേഷന് തീയിട്ടു

സ്‌റ്റേഷനില്‍ വച്ച് മര്‍ദനത്തിനിരയായാണ് ഇരുവരും മരിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Published

|

Last Updated

പട്‌ന | ബീഹാറിലെ തരബാരിയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ യുവാവ് വിവാഹം ചെയ്‌തെന്ന വിവരം ലഭിച്ചതോടെയാണ് ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് യുവാവ് 14കാരിയായ ഭാര്യസഹോദരിയെ വിവാഹം കഴിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ പാര്‍പ്പിക്കുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചതോടെ മെയ് 16ന് ചോദ്യം ചെയ്യാനായി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.സംഭവത്തില്‍ പ്രാഥമിക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ രോഷാകുലരായി പോലീസ് സ്‌റ്റേഷന്‍ വളയുകയും പോലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനു ശേഷം ദമ്പതികളെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കസ്റ്റഡിയില്‍വെച്ച് ഇരുവരും മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാരുടെ  പ്രതിഷേധം  വീണ്ടും കനത്തു.തുടര്‍ന്ന് സ്‌റ്റേഷനില്‍ വച്ച് മര്‍ദനത്തിനിരയായാണ് ഇരുവരും മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുകയും സ്‌റ്റേഷന് നേരെ കല്ലെറിയുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും തീയിടുകയുമായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതില്‍ രണ്ട്‌പേര്‍ക്ക് കാലിനും കൈയ്ക്കും വെടിയേറ്റു. സംഘര്‍ഷത്തിന് ഇടയാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest