Kerala
മഞ്ചേശ്വരത്ത് 450 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് എക്സെെസിന്‍റെ പിടിയില്‍
കഴിഞ്ഞ ആഴ്ച ഷാഫി 100ഗ്രാം കഞ്ചാവുമായി അറസ്റ്റിലായിരുന്നു.

കാസര്‍കോട് | മഞ്ചേശ്വരത്ത് 450ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്ത് എക്‌സൈസ്.കര്‍ണാടക സ്വദേശിയും മഞ്ചേശ്വരം കൊടിനയലില്‍ താമസിക്കുന്ന ഷാഫിയാണ് പിടിയിലായത്.
മണ്ണംകുഴി തെക്കേക്കുന്നില്‍ കാറില്‍ സൂക്ഷിച്ചിരുന്ന 130 ഗ്രാം ഹഷീഷ് ഓയിലുമായാണ് ഷാഫി പിടിയിലായത്.തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ നിന്ന് 320 ഗ്രാം ഹഷീഷ് ഓയിലും എക്സെെസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഷാഫി 100ഗ്രാം കഞ്ചാവുമായി അറസ്റ്റിലായിരുന്നു.തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഷാഫി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.
---- facebook comment plugin here -----