Connect with us

Kerala

ശബരിമലയിലെ സുരക്ഷാ ക്യാമറ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ് പിടിയില്‍

ളാഹ പെരുനാട് വെട്ടിക്കോട്ടില്‍ വീട്ടില്‍ വിഷ്ണു (19)വാണ് പമ്പ പോലീസിന്റെ പിടിയിലായത്

Published

|

Last Updated

പത്തനംതിട്ട | ശബരിമലയിലെ സുരക്ഷാ ക്യാമറ കല്ലെറിഞ്ഞു തകര്‍ത്ത യുവാവ് പിടിയില്‍. ളാഹ പെരുനാട് വെട്ടിക്കോട്ടില്‍ വീട്ടില്‍ വിഷ്ണു (19)വാണ് പമ്പ പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പോലീസ് സ്ഥാപിച്ച പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുന്നിലെ സി സി ടി വി ക്യാമറയാണ് ഇയാള്‍ കല്ലെറിഞ്ഞ് കേടുവരുത്തിയത്.

പമ്പ ത്രിവേണിയില്‍ 26ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്‌സിന് സമീപത്തെ പോലീസ് കണ്‍ട്രോള്‍ റൂമിനു മുന്‍വശത്തെ ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്. ക്യാമറ താഴെവീണു പൊട്ടി സെന്‍സറുകള്‍ക്ക് ഉള്‍പ്പെടെ കെടുപാടുകള്‍ സംഭവിച്ചു. 2,90,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.

പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest