Connect with us

National

രാമനവമി ആഘോഷത്തിനിടെ തോക്ക് കൈവശം വെച്ച യുവാവിന്റെ അറസ്റ്റ്; പ്രതികരണവുമായി ബിജെപി

സംഭവം ടിഎംസിയുടെ സൃഷ്ടിയാണെന്ന് ബിജെപി ആരോപണം

Published

|

Last Updated

ഹൗറ| ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെ തോക്ക് കൈവശം വെച്ച 19 കാരന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. സംഭവം ടിഎംസിയുടെ സൃഷ്ടിയാണെന്ന് ബിജെപി ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന റാലികളില്‍ പങ്കെടുക്കാന്‍ മകന് പണം നല്‍കിയെന്ന് യുവാവിന്റെ അമ്മ പറയുന്നതിന്റെ വോയിസ് ക്ലിപ്പ് ബംഗാള്‍ ബിജെപി ട്വീറ്ററില്‍ പങ്കിട്ടു. രാമനവമി ഘോഷയാത്രയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണെങ്കിലും മകന്‍ മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് റാലികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ശബ്ദരേഖയില്‍ യുവാവിന്റെ അമ്മ പറഞ്ഞു. മകന്‍ ടിഎംസി എംഎല്‍എ ഗൗതം ചൗധരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും അമ്മ പറഞ്ഞു.

ടിഎംസി കെട്ടുകഥകളുണ്ടാക്കുന്നതിന്റെ മാറ്റൊരു ഉദാഹരണമാണിതെന്നും ബിജെപി ട്വിറ്ററില്‍ കുറിച്ചു.

Latest