Kerala
ഇസ്രഈലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍
എറണാകുളം നോര്‍ത്തില്‍ ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്.

കൊച്ചി | ഇസ്രഈലില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. എറണാകുളം നോര്‍ത്തില്‍ ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്.
എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----