Connect with us

Idukki

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

അടിമാലി ഇരുമ്പുപാലം കരയില്‍ അനൂപ് (30) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഇടുക്കി | അടിമാലിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയയാള്‍ പിടിയില്‍. അടിമാലി ഇരുമ്പുപാലം കരയില്‍ അനൂപ് (30) എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

39 കഞ്ചാവ് ചെടികളാണ് ഇവിടെ കണ്ടെത്തിയത്. ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ പി മിഥിന്‍ലാലും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ എ സി നെബു, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ എന്‍ സിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആല്‍ബിന്‍ ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി കെ ശശി സംഘത്തിലുണ്ടായിരുന്നു.