Connect with us

Kerala

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

പത്തനംതിട്ട | പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്വായ്പ്പൂര്‍ മണിക്കുഴി വിനീത് (21) ആണ് അറസ്റ്റിലായത്.

പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമം വഴിയാണ് യുവാവ് പരിചയപ്പെട്ടത്.  തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും  വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കീഴ്വായ്പ്പൂര്‍ മണ്ണുംപുറത്തുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിച്ച്  ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

18ന് ഉച്ചക്ക് വീട്ടില്‍ നിന്നും പരീക്ഷക്ക് പോയ പെണ്‍കുട്ടിയെ പ്രതി നിര്‍ബന്ധിച്ചാണ് ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.