Kerala
വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; യുവാവ് പിടിയില്‍
കൊല്ലം വാടി സ്വദേശി നിഥിന്‍ (21) നെ ആണ് കസ്റ്റഡിയിലെടുത്തത്.

കൊല്ലം | വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് പോലീസ് പിടിയില്‍. കൊല്ലം വാടി സ്വദേശി നിഥിന്‍ (21) നെ ആണ് കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കി ലഹരിക്ക് അടിമയാക്കുകയാണ് ഇയാള്‍ ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊല്ലം എ സി പി. ഷെരീഫിന്റെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ മറ്റ് കണ്ണികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
---- facebook comment plugin here -----