Connect with us

Kerala

പെരുമ്പാവൂരില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെ ബൈക്കിന് തീയിട്ടു; യുവാവ് പിടിയില്‍

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.

Published

|

Last Updated

പെരുമ്പാവൂര്‍|പെരുമ്പാവൂരില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെ പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കിന് തീയിട്ട് യുവാവ്. സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷിനെ പോലീസ് പിടികൂടി. ആക്രമണത്തില്‍ ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനല്‍ പാളികളും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.

എറണാകുളത്ത് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയും ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന അനീഷും നേരത്തെ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതില്‍ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പറയുന്നു. ഇരിങ്ങോള്‍ കാവ് റോഡില്‍ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് യുവാവിനെ വീടിന്റെ പരിസരത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു.

 

 

Latest