Pathanamthitta
പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട | പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂര്‍ പൊടിപ്പാറ പുത്തന്‍പറമ്പില്‍ വീട്ടില്‍ പി വി രാജേഷ് (40) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 25 നും 26 നുമിടയില്‍ പലതവണ പ്രതി പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ് ഐ ഐ ഷിറാസ്, എസ് സി പി ഓ മാരായ പുഷ്പദാസ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----