Connect with us

Kerala

ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് സ്വര്‍ണക്കവര്‍ച്ച;യുവാവ് പിടിയില്‍

ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മലപ്പുറം| ഇന്‍സ്റ്റഗ്രാം വഴി പതിനഞ്ചുകാരിയോട് പ്രണയം നടിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തിയ സംഭവത്തില്‍  യുവാവ് പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് നബീര്‍ 24 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്.

കുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കാണാതായെന്ന പരാതിയിലാണ് അന്വേഷവും അറസ്റ്റും നടന്നത്. സ്വര്‍ണം കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പങ്ക് പുറത്തു വന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാണെന്നും സ്വര്‍ണാഭരണം നബീര്‍ ആവശ്യപ്പെട്ടതുപ്രകാരം എടുത്തു കൊടുത്തതാണെന്നും പെണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട്. പിന്നാലെയാണ് നബീറിനെ പോലീസ് പിടികൂടിയത്.

 

---- facebook comment plugin here -----

Latest