Kerala
ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച യുവാവ് പിടിയില്‍
ഏപ്രില്‍ 27 നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്

തിരുവനന്തപുരം| അരുമാനൂരില്‍ ക്ഷേത്രത്തില്‍ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതിയേ പോലീസ് അറസ്റ്റ് ചെയ്തു. അരുമാനൂര്‍ കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷിനെയാണ് പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിലാണ് ഇയാള്‍ മോഷണം നടത്തിയത്.
ഏപ്രില്‍ 27 നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----