Connect with us

Kerala

ഒരു കോടിയോളം വിലവരുന്ന കടല്‍ കുതിരകളുമായി യുവാവ് പാലക്കാട് പിടിയില്‍

ഉണക്കിയ 96 കടല്‍ കുതിരകളെ പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

Published

|

Last Updated

പാലക്കാട്  | അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ചെന്നൈ സ്വദേശി എഴില്‍സത്യയാണ് പിടിയിലായത്.പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ യുവാവ് കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.ഉണക്കിയ 96 കടല്‍ കുതിരകളെ പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഉണക്കിയ കടല്‍ കുതിരകള്‍ മരുന്നു നിര്‍മ്മാണത്തിനും ലഹരി നിര്‍മ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ഇതിനായാണ് എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.വംശനാശ ഭീഷണി നേരിടുന്ന കടല്‍ കുതിരയെ വില്‍ക്കുവനോ കൈമാറാനോ ഇന്ത്യന്‍ നിയമപ്രകാരം സാധ്യമല്ല.

 

Latest