Connect with us

Kerala

ബസില്‍ രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കൊറ്റാമത്ത് അമരവിള എക്സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാലയില്‍ ബസില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 22 ലക്ഷം രൂപയുമായി തമിഴ്‌നാട് സ്വദേശിയായ യുവാവ് പിടിയില്‍. തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ മണലൂര്‍ മേല കണ്ണിശേരി 2/180 നമ്പര്‍ വീട്ടില്‍ രാജ പ്രവീണ്‍കുമാര്‍ (24) ആണ് എക്‌സൈസിന്റെ പിടിയിലായത്. കൊറ്റാമത്ത് അമരവിള എക്സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.

ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോള്‍വോ ബസിലെ യാത്രക്കാരനായിരുന്ന പ്രവീണ്‍കുമാറിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്നും 22 ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് പണമെന്നാണ് യുവാവ് എക്സൈസിനോട് പറഞ്ഞത്.