Connect with us

Kerala

പത്തനംതിട്ടയില്‍ 4.2 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

പത്തനംതിട്ട  | ചാരായവുമായി യുവാവിനെ എക്‌സൈസ് വകുപ്പ് പിടികൂടി. ചിറ്റാര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന് ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സീതത്തോട് കുളത്തുങ്കല്‍ വീട്ടില്‍ മനോജ് എന്നുവിളിക്കുന്ന എബ്രഹം (41) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 4.2 ലിറ്റര്‍ ചാരായം കണ്ടെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു

മാസങ്ങളായി ചാരായം വില്‍പ്പന നടത്തിവന്നിരുന്ന ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു . എക്‌സൈസ് പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് സിവില്‍ എക്‌സൈസ് ഓഫീസറായ ദില്‍ജിത്ത്, അഫ്‌സല്‍ നാസര്‍, ഷിമില്‍ സിഎ എന്നിവരും വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സിനു മോള്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ ബിജു വര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു.

 

Latest