Kerala
510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.
മലപ്പുറം | മലപ്പുറം അഴിഞ്ഞിലത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് 510 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് ഷഫീഖ് പിടിയിലാവുന്നത്.
രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
---- facebook comment plugin here -----