Kerala
56 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കള്‍ അറസ്റ്റില്‍
മലപ്പുറം വെളിയങ്കോട് കുറ്റിയാട്ടേല്‍ വീട്ടില്‍ റിയാസ് (38), പൊന്നാനി പള്ളിപ്പടിക്ക് സമീപം പാലക്കവളപ്പില്‍ വീട്ടില്‍ ഫാറൂഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 56 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം വെളിയങ്കോട് കുറ്റിയാട്ടേല്‍ വീട്ടില്‍ റിയാസ് (38), പൊന്നാനി പള്ളിപ്പടിക്ക് സമീപം പാലക്കവളപ്പില്‍ വീട്ടില്‍ ഫാറൂഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം പനങ്ങാട് നിന്നാണ് യുവാക്കള്‍ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ വലയിലായത്. കെ എല്‍ 08 ബി ഡബ്ലിയു 4442 എന്ന വാഹനത്തില്‍ കൊണ്ടുവന്ന 41 ചാക്ക് ഹാന്‍സ്, 15 ചാക്ക് കൂള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. ജെ ഉമേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പന്തളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.