Connect with us

Kerala

ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

എറണാകുളം തൃക്കാക്കര നോര്‍ത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പില്‍ വീട്ടില്‍ ഷമീര്‍ ജെയ്‌നു (41)വാണ് പിടിയിലായത്.

Published

|

Last Updated

ചാലക്കുടി | ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം തൃക്കാക്കര നോര്‍ത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പില്‍ വീട്ടില്‍ ഷമീര്‍ ജെയ്‌നു (41)വാണ് പിടിയിലായത്. ചാലക്കുടി ക്രൈം സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആഡംബരക്കാറിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.

തൃശൂര്‍ റേഞ്ച് ഡി ഐ ജി. അജിത ബീഗം ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോംഗ്രെ ഐ പി എസിന്റെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്.

കാറിന്റെ ഡോറിന്റെയും സീറ്റിന്റെയും അകത്തായി പ്രത്യേക രഹസ്യ അറകളില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

 

 

 

Latest