Kerala
കോഴിക്കോട് 89 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
ലഹരി ഉപയോഗത്തെത്തുടര്‍ന്ന് എഞ്ചിനിയറിംഗ് ഡിപ്ലോമ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ലഹരി വില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു.

കോഴിക്കോട് | കോഴിക്കോട് രാസലഹരിയുമായി യുവാവ് പിടിയിലായി . കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നുമാണ് 89 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായത്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി കെ അജിത് ആണ് പിടിയിലായത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടയിലാണ് ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കോഴിക്കോട് ബസ് സ്റ്റാന്റിലെത്തിയ അജിത് പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും എത്തിച്ച് കുണ്ടായിത്തോട്, ഫറോക് മേഖലയില്‍ രാസലഹരി വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. ലഹരി ഉപയോഗത്തെത്തുടര്‍ന്ന് എഞ്ചിനിയറിംഗ് ഡിപ്ലോമ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ലഹരി വില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു.