Kerala
തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കിടപ്പുമുറിയിലെ ബെഡില്‍ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

തൃശൂര്‍ | പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. തൃശൂര്‍ ആളുരിലാണ് സംഭവം. താഴേക്കാട് കണ്ണിക്കര സ്വദേശി തോട്ടത്തില്‍ വീട്ടില്‍ അരുണ്‍ ആണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച പോലീസ് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുമായി അരുണ്‍ പിടിയിലാവുന്നത്. കിടപ്പുമുറിയിലെ ബെഡില്‍ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
---- facebook comment plugin here -----