Connect with us

Kerala

കോട്ടയത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

പരുത്തുംപാറയിലെ സ്വന്തം വീട്ടിൽ  എംഡിഎംഎയും കഞ്ചാവും വില്പന നടത്തിയിരുന്ന പ്രതിയെ എക്സൈസ്  രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

Published

|

Last Updated

കോട്ടയം| വീടിനുള്ളിൽ മയക്ക് മരുന്ന് കച്ചവടം നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. പനച്ചിക്കാട് പരുത്തുംപാറ തോപ്പിൽ ജെറിൻ ജേക്കബ് (32)നെയാണ് 8 ഗ്രാം എംഡിഎംഎയും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

താൻ വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ ചെയ്തിട്ടുണ്ടെന്നും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു .

പരുത്തുംപാറയിലെ സ്വന്തം വീട്ടിൽ  എംഡിഎംഎയും കഞ്ചാവും വില്പന നടത്തിയിരുന്ന പ്രതിയെ എക്സൈസ്  രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്ക് എംഡിഎംഎ നൽകിയ ആളിനെ ക്കുറിച്ച് സൂചനയുണ്ടെന്നും അയാളെയും ഉടന്‍ പിടികൂടുമെന്നും എക്സൈസ് പറഞ്ഞു.

Latest