Kerala
വയനാട്ടില്‍ ടൂറിസ്റ്റ് ഹോമില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
യുവാവില്‍ നിന്നും 115 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കല്‍പ്പറ്റ | വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ടൂറിസ്റ്റ് ഹോമില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍.കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുല്‍ മുബാറക് ആണ് പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി സെന്‍ട്രല്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് മുബാറക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് എസ്പിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
യുവാവില്‍ നിന്നും 115 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഓണത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ പ്രത്യേക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസ്റ്റ് ഹോമിലും റെയ്ഡ് നടന്നത്.
---- facebook comment plugin here -----