Kerala
വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇയാള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട് | മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33)യാണ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയില്‍ എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടികൂടിയത്.
മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ് ജിസാറിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ ലഹരി മരുന്നിനു വിപണിയില്‍ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----