Kerala
തമ്പാനൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇയാളില്‍ നിന്നും 27.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
തിരുവനന്തപുരം| ബെംഗളുരുവില്‍ നിന്നും കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍ ചെങ്കോട്ടുകോണം സ്വദേശി ജിഎസ് ഭവനില്‍ വിഷ്ണു (23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 27.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്.
ബെംഗളുരുവില്‍ നിന്നും എം ഡി എം എ വാങ്ങി നാഗര്‍കോവില്‍ വഴി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് വലയിലാകുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍ സിഗരറ്റ് കവറിലാണ് മയക്ക് മരുന്ന് സൂക്ഷിച്ചിരുന്നത്. .ഇയാള്‍ ബെംഗളുരു നാഗര്‍കോവില്‍ ദീര്‍ഘദൂര വോള്‍വോ ബസില്‍ ക്ലീനറാണ്. ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് ജില്ലയിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന