Connect with us

Kerala

മയക്കു മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഗുളികയുമായി യുവാക്കള്‍ പിടിയില്‍

ചെങ്ങന്നുര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

ചെങ്ങന്നൂര്‍| മയക്കു മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഗുളികയുമായി രണ്ടുപേര്‍ പിടിയില്‍. രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് മന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. നൈട്രോസെപാം എന്ന മയക്കു മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഗുളികയാണ് കണ്ടെത്തിയത്.

കൊല്ലം കരുനാഗപ്പള്ളി ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയില്‍ സാഫത്ത്(24), ഓച്ചിറ മേമന കുറച്ചിരേത്ത് ഇര്‍ഫാദ് (22)എന്നിവരെയാണ് പിടികൂടിയത്. ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായാണ് പ്രതികള്‍ ജില്ലയിലെ പുതിയ മെഡിക്കല്‍ സ്റ്റോറുകള്‍ കണ്ടെത്തി ഈ ഗുളികകള്‍ വാങ്ങിയിരുന്നത്. ഇതിനായി വ്യാജ കുറിപ്പടി നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാറാണ് പതിവ്.

സാഫത്തിന്റെ പേരില്‍ മോഷണവും ഇര്‍ഫാദിന്റെ പേരില്‍ കഞ്ചാവ് കേസും നിലവിലുണ്ട്. ചെങ്ങന്നുര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.