Connect with us

Kerala

കോഴിക്കോട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി; മൂന്ന് പേർ കസ്റ്റഡിയില്‍

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ 20കാരന്‍ കൊല്ലപ്പെട്ടു.അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകന്‍ സൂരജാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

15ഓളം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.ഇന്നലെ രാത്രിയില്‍ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തില്‍ മൂന്ന് പേരെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉള്‍പ്പെടും.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Latest