Kerala
ചെറുതുരുത്തിയില്‍ യുവാവിനെ കമ്പിവടി കൊണ്ട് തല്ലിക്കൊന്നു; മൃതദേഹം പുഴയില്‍ തള്ളി
നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ | ചെറുതുരുത്തിയില്‍ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കമ്പിവടി കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. മോഷണക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ആബിദ്.
---- facebook comment plugin here -----