Connect with us

Saudi Arabia

യുവതയെ അവരുടെ വ്യവഹാര മണ്ഡലത്തോട് ചേർത്ത് നിർവചിക്കാനാകണം: സാഹിത്യോത്സവ് സംവാദം

Published

|

Last Updated

ദമ്മാം | യുവതയെ അവരുടെ വ്യവഹാര മണ്ഡലത്തോട് ചേർത്ത് നിർവചിക്കുന്നതിലും വിലയിരുത്തുന്നതിലും സമൂഹത്തിന് അബന്ധം സംഭവിക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണമെന്നും അവരുടെ സമരം, പ്രതികരണം, സാമൂഹിക രാഷ്ട്രീയ ഇടപെടൽ എന്നിവ ആ നിലക്ക് വിശകലനം ചെയ്യുമ്പോൾ മാത്രമാണ് പുതിയകാലത്തെ നിർമാണാത്മക ബോധ്യപ്പെടുകയുള്ളൂ എന്നും കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിമൂന്നാമത് സൗദി ഈസ്റ്റ് സാഹിത്യോത്സവ് സംവാദം അഭിപ്രായപ്പെട്ടു.

നിരന്തരം നവീകരിക്കപ്പെടുന്ന മനുഷ്യൻ, ആ മാറ്റത്തിന്റെ വേഗം ഏറ്റവും ആദ്യം പ്രതിഫലിക്കുക യുവതയിലാണ്. എന്നാൽ യുവതയെ രാഷ്ട്രീയവത്കരിക്കുന്നതിൽ സാങ്കേതിത പുരോഗതിയുടെ വേഗം കൈവന്നിട്ടില്ല എന്ന വശമുണ്ടെന്നും സംവാദം അഭിപ്രായപ്പെട്ടു.

‘യുവതയുടെ നിർമാണാത്മക പ്രയോഗം’ എന്ന പ്രമേയത്തിൽ നടന്ന സംവാദത്തിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, ഐപിബി ഡയറക്ടർ മജീദ് അരിയല്ലൂർ, പ്രവാസി രിസാല മുൻ എക്സിക്യൂട്ടീവ് എഡിറ്റർ അലി അക്ബർ പങ്കെടുത്തു. ലുഖ്‌മാൻ വിളത്തൂർ മോഡറേറ്റർ ആയിരുന്നു.

Latest