Kerala
ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം കൂടി വേണമെന്ന് യുവജന കമ്മീഷന്; 18 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍
കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് 76 ലക്ഷം രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം | ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ട് യുവജന കമ്മീഷന്. 18 ലക്ഷം രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 26 ലക്ഷം രൂപയാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് 76 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇത് തീര്‍ന്നതോടെ 35 ലക്ഷം രൂപ കൂടി വേണമെന്ന് യുവജന കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച് 2022 ഡിസംബര്‍ 29ന് ഒമ്പത് ലക്ഷം രൂപ അനുവദിച്ചു.
അതില്‍ 8,45,000 രൂപ ചെലവായെന്നും ബാക്കിയുള്ള 55,000 രൂപ കൊണ്ട് ശമ്പള വിതരണവും മറ്റ് ചെലവുകളും നിര്‍വഹിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് 26 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നത്.
---- facebook comment plugin here -----