Connect with us

Kerala

തൃശൂരില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് അര്‍ജുന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

Published

|

Last Updated

തൃശൂര്‍ | കുട്ടനെല്ലൂരില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്.പ്രണയത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് അര്‍ജുന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

മരിച്ച അര്‍ജുനും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.

ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്യാനിടയായി.ഇതോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭീഷണിമുഴക്കി.കുടുംബം ഇതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെ യുവാവ് വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)