Connect with us

Kerala

പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പരാതി

പരാമര്‍ശം മതസ്പര്‍ധ വളര്‍ത്താനും മനഃപൂര്‍വം കലാപത്തിനുമുള്ള ആഹ്വാനം

Published

|

Last Updated

തൊടുപുഴ | മതവിദ്വേഷ പരാമര്‍ശം തുടരുന്ന പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്. വിദ്വേഷ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ലൗ ജിഹാദില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നഷ്ടപ്പെടുന്നുവെന്ന വിവാദ പ്രസംഗം ജോര്‍ജ് നടത്തിയത്. പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചരാണമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്.

കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒരു മത വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്. ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

മുന്‍ നിയമസഭാംഗവും നിയമത്തെക്കുറിച്ച് പരിജ്ഞാനവുമുള്ള ഒരാള്‍ മതസ്പര്‍ധ വളര്‍ത്താനും മനഃപൂര്‍വം കലാപത്തിനുമുള്ള ആഹ്വാനമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിരന്തരം ഇത്തരം പ്രസ്താവനകള്‍ നടത്തിയ ജോര്‍ജ് കോടതി അലക്ഷ്യം നേരിടുന്നയാള്‍ കൂടിയാണ്. സമൂഹത്തിലെ ഇതര മതവിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Latest