Kerala
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിൽ
ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

പത്തനംതിട്ട | യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 300 ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍. എസ് നസീബാണ് പിടിയിലായത്.
പത്തനംതിട്ട കുമ്പഴയില്‍ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
നസീബിനെതിരെ ഇതിനു മുമ്പും എക്‌സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം.
---- facebook comment plugin here -----