Connect with us

യൂത്ത് കോണ്‍ഗ്രസ്സിന്റെ കരിങ്കൊടി പ്രതിഷേധം ഭീകരപ്രവര്‍ത്തനം: പി ജയരാജന്‍

വാഹനത്തിനു മുന്നില്‍ ആത്മഹത്യക്കെന്നോണം ചാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

|

Last Updated

കൊച്ചി | നവകേരള സദസ്സിന്റെ ഭാഗമായ് മന്ത്രിസഭ സഞ്ചരിക്കുന്ന ബസിനു നേരെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ യുത്ത് കോണ്‍ഗ്രസ് നടത്തുന്ന കരിങ്കൊടി പ്രകടനങ്ങള്‍ ഭീകരപ്രവര്‍ത്തനമാണെന്ന് പി ജയരാജന്‍.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകായയിരുന്നു അദ്ദേഹം. മുന്‍കൂട്ടി അറിയിച്ചു കൊണ്ടാണ് കരിങ്കൊടി പ്രതിഷേധം സാധാരണയായി നടത്താറെന്നും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വാഹനത്തിനു മുന്നില്‍ ആത്മഹത്യക്കെന്നോണം ചാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ഇത് ഖാദി ബോര്‍ഡിനെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിചേര്‍ത്തു .