Kerala
കെ കെ രാഗേഷിനെ പുകഴ്ത്തല്‍; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്
ദിവ്യ എസ് അയ്യരുടെ പോസ്റ്റ് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവേണ്ട നിഷ്പക്ഷതക്ക് എതിരാണെന്നാണ് പരാതി.

കണ്ണൂര്‍ | സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തി സംസാരിച്ചതിന് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്.
ചീഫ് സെക്രട്ടറിക്കും പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി സമര്‍പ്പിച്ചത്. ദിവ്യ എസ് അയ്യരുടെ പോസ്റ്റ് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവേണ്ട നിഷ്പക്ഷതക്ക് എതിരാണെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വാക്കു കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതെന്ന് പരാതിയില്‍ ആരോപിച്ചു.
---- facebook comment plugin here -----