Connect with us

youth congress k rail protest

യൂത്ത്‌കോണ്‍ഗ്രസ് ഗുണ്ടകളെത്തിയത് വേഷം മാറി: എം വി ജയരാജന്‍

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററെ ആക്രമിക്കാനായിരുന്നു ലക്ഷ്യം

Published

|

Last Updated

കണ്ണൂര്‍ | കെ റെയില്‍ വിശദീകരണ യോഗത്തിനിടെ പ്രതിഷേധ സമരമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് തികഞ്ഞ ഗുണ്ടായിസമാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കാനാണ് സംഘം എത്തിയത്. വേഷം മാറി വന്ന ഗുണ്ടകളാണ് സ്ഥലത്തെത്തിയതെന്നും എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കല്ല് പിഴുത് മാറ്റുമെന്ന് പറഞ്ഞ നേതാവിന്റെ ഗുണ്ടകളാണിവര്‍. എത്തിയ ഉടന്‍ തന്നെ വേദിയിലേക്ക് ഇരച്ചു കയറാനാണ് അവര്‍ ശ്രമിച്ചത്. ചില ഗുണ്ടകള്‍ മറ്റൊരാളുടെ പാന്റ് ധരിച്ചാണ് വന്നത്. ധരിച്ച രീതി കാണുമ്പോള്‍ തന്നെ അത് മനസിലാകും. വേഷം മാറി വന്ന ഗുണ്ടകളെ തിരിച്ചറിയുന്നതില്‍ പോലീസ് കുറച്ച് കൂടി ജാഗ്രത കാണിക്കണമായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്ന പേരിലും വന്നത് ഗുണ്ടകളാളെന്നും ജയരാജന്‍ ആരോപിച്ചു.

 

Latest