minister k krishnan kutty
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി: മന്ത്രി കെ കൃഷ്ണന്‍കുട്ടി
കെ എസ് ഇ ബി ഓഫീസ് ആക്രമണം: കോണ്‍ഗ്രസ്സ് സമരത്തിന്

കോഴിക്കോട് | തിരുവമ്പാടി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എം ഡിയുടെ നടപടിയെന്നും അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. യു പി മോഡല്‍ പ്രതികാരമെന്നു പ്രചരിപ്പിക്കാനുള്ള ശ്രമത്തെ മന്ത്രി തള്ളിക്കളഞ്ഞു.
തിരുവമ്പാടിയില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ ശക്തമായ സമരം നടത്തുമെന്ന് കോണ്‍ഗ്രസ്സും യൂത്തുകോണ്‍ഗ്രസ്സും അറിയിച്ചു. ആശുപത്രി വിട്ടാല്‍ നേരെ കെ എസ് ഇ ബി ഓഫീസില്‍ എത്തി സമരം തുടരുമെന്ന് വീട്ടുടമസ്ഥന്‍ റസാഖും ഭാര്യ മറിയവും പറഞ്ഞു.