Connect with us

YOUTH CONGRESS PROTEST AGAINST SREERAM

ബഷീറിന്റെ കൊലയാളി ശ്രീറാം വെങ്കിട്ടരാമനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

ആലപ്പുഴ കലക്ടറേറ്റ് പരിസരത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്

Published

|

Last Updated

ആലപ്പുഴ | സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ ആലപ്പുഴ കലക്ടറേറ്റില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കലക്ടറായി ചുമതലയേല്‍ക്കാന്‍ ശ്രീറാം എത്തിയപ്പോഴായിയിരുന്നു കലക്ടറേറ്റ് വളപ്പില്‍ കരിങ്കൊടി വീശി യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കലക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ പോലീസ് തടഞ്ഞു.

കൊലപാതകിയെ ജില്ലക്ക് വേണ്ടെന്നും ശ്രീറാമിനെ കലക്ടറാക്കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണമന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും യൂത്ത്‌കോണ്‍ഗ്രസ് അറിയിച്ചു. സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം നടക്കുന്നതിനാല്‍ ഇന്ന് ശ്രീറാമിനെതിരായ കൂടുതല്‍ പ്രതിഷേധം ഉണ്ടാകില്ല. എന്നാല്‍ അടുത്ത ദിവസം ആലപ്പുഴ ജില്ലാ കമ്മിറ്റി ചേര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് അറിയിച്ചു.

 

 

 

 

 

Latest