Connect with us

chintha jerome

ചിന്താ ജെറോം ആഡംബര റിസോർട്ടിൽ ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതായി യൂത്ത് കോണ്‍ഗ്രസ്

ചിന്തക്കെതിരെ ഇ ഡിക്കും വിജിലന്‍സിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ആഡംബര റിസോർട്ടിൽ ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതായി യൂത്ത് കോണ്‍ഗ്രസിൻ്റെ പരാതി. ചിന്തക്കെതിരെ ഇ ഡിക്കും വിജിലന്‍സിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയത്. എന്നാല്‍, അമ്മയുടെ ആയുർവേദ ചികിത്സക്ക് വേണ്ടിയാണ് ഹോട്ടലില്‍ താമസിച്ചതെന്നാണ് ചിന്ത പറയുന്നത്. മാത്രമല്ല, മാസം 22,000 രൂപ വാടകയാണ് നിശ്ചയിച്ചതെന്നും അവർ പറഞ്ഞു.

ഈ റിസോർട്ടിൽ ഇത്ര നാൾ താമസിക്കുന്നതിന് 38 ലക്ഷം രൂപ വാടക നല്‍കണം. ഇത്രയും പണം എവിടെ നിന്നാണ് ലഭിച്ചതെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. കൊല്ലം തങ്കശ്ശേരിയിലുള്ള റിസോര്‍ട്ടില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്തയും അമ്മയും താമസിച്ചതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ദിവസ വാടക 8,490 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് 38 ലക്ഷം രൂപ വാടക നല്‍കേണ്ടി വരും.

Latest