Connect with us

Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിയാസ് പഴഞ്ഞി സി പി എമ്മിൽ

പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസിന് ഒരു തിരിച്ചുവരവിന്റെ സാധ്യത വിരളമാണ്.

Published

|

Last Updated

പൊന്നാനി | യൂത്ത്  കോൺഗ്രസ് സംസ്ഥാന നേതാവ് റിയാസ് പഴഞ്ഞി പാർട്ടി വിട്ടു. കുറച്ച് കാലമായി പാർട്ടി നേതൃത്വത്തോട് അകലം പാലിച്ചിരുന്ന റിയാസ്, പരസ്യമായി തന്നെ പ്രഖ്യാപനം നടത്തുകയായിരുന്നു. സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ റിയാസ് പഴഞ്ഞി പറഞ്ഞു.

തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലന്നും അചഞ്ചലവും ഒരർഥത്തിലും പുനഃപരിശോധനയില്ലാത്തതുമാണെന്ന് റിയാസ് പറഞ്ഞു. പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അതുകൊണ്ടാണ് സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നത്.
മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന രീതിയിൽ മുന്നോട്ടുപോകും. പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസിന് ഒരു തിരിച്ചുവരവിന്റെ സാധ്യത വിരളമാണ്. നിരന്തരം പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയും വിമത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയെ പാർട്ടിയുടെ ഉയർന്ന തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയോട് ഒരിക്കലും യോജിച്ച് പോകാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗമായിരുന്ന റിയാസ്, വെളിയങ്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമാണ്. പൊന്നാനി എം ഇ എസ് കോളേജിലെ പ്രൊഫസർ കൂടിയായ റിയാസ് യുവനേതാക്കളിൽ ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റിൽ പേരുണ്ടായിരുന്നു. ഇക്കാരണത്താൽ ഒരു വിഭാഗം കോൺഗ്രസുകാർ ഡി സി സി മുഖേന കെ പി സി സി യിൽ റിയാസിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും റിയാസ് വഴങ്ങിയില്ല. ഇതോടെ ഒരു പഞ്ചായത്തിന്റെ ഭരണം വരെ കോൺഗ്രസിന് നഷ്ടപെടാൻ സാധ്യതയേറി.