Connect with us

health minister

ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ്; സ്റ്റാഫംഗമല്ലെന്ന് വീണാ ജോര്‍ജ്

അവിഷിത്ത് തന്റെ സ്റ്റാഫംഗമല്ലെന്നും നേരത്തേ രാജിവെച്ചെന്നും മന്ത്രി വീണ അറിയിച്ചു.

Published

|

Last Updated

കല്പറ്റ/ തിരുവനന്തപുരം | വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ. അക്രമത്തില്‍ വീണാ ജോര്‍ജിന്റെ സ്റ്റാഫംഗം ഉണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുന്നത്.

അതേസമയം, ആരോപിതനായ അവിഷിത്ത് തന്റെ സ്റ്റാഫംഗമല്ലെന്നും നേരത്തേ രാജിവെച്ചെന്നും മന്ത്രി വീണ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതിനിടെ, അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 എസ് എഫ് ഐക്കാരെ റിമാന്‍ഡ് ചെയ്തു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. കാഞ്ഞങ്ങാട് കോണ്‍ഗ്രസുകാര്‍ റോഡ് ഉപരോധിച്ചു.

Latest