congress protest
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ചു
പോലിസിന്റെ കണ്ണ് വെട്ടിച്ച് പ്രതിഷേധക്കാര്‍ ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ കയറി.
പത്തനംതിട്ട | രാഹുല്‍ ഗാന്ധിയെ പാര്‍ലിമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ചു. വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്ന സാഹചര്യത്തിലും പോലിസിന്റെ കണ്ണ് വെട്ടിച്ച് പ്രതിഷേധക്കാര്‍ ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ കയറി.
തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചു. ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം നഹാസ് പത്തനംതിട്ട, ജില്ലാ ഭാരവാഹികളായ ജിതിന്‍ ജി നൈനാന്‍, മനു തയ്യില്‍, സലില്‍ സാലി, സാംജി ഇടമുറി, കാര്‍ത്തിക്, ടെറിന്‍ ഷിജോ ചേനമല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവർക്ക് ജാമ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആന്റോ ആന്റണി എം പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.