congress protest
കണ്ണൂരില്‍ രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി
പയ്യന്നൂരിലും തളിപ്പറമ്പിലുമാണ് കരുതല്‍ തടങ്കല്‍.
കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന പശ്ചാത്തലത്തില്‍ കണ്ണൂരില്‍ രണ്ടിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, യൂത്ത് ലീഗ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലുമാണ് കരുതല്‍ തടങ്കല്‍.
പയ്യന്നൂരില്‍ കെ എസ് യു നേതാവ് സമദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പയ്യന്നൂര്‍ ഗാന്ധി മന്ദിറിലേക്ക് പോകുമ്പോഴാണ് സംഭവം. തളിപ്പറമ്പില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ഇവിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ കണ്ണൂരില്‍ കഴിഞ്ഞ മുഖ്യമന്ത്രി ഇന്ന് രാവിലെ കാസര്‍കോട്ടേക്ക് തിരിച്ചു. ചീമേനി തുറന്ന ജയിലിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ജില്ലയില്‍ മറ്റ് ചില പരിപാടികളും മുഖ്യമന്ത്രിക്കുണ്ട്. ഇതിനിടെ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. പ്രധാനമായും കരിങ്കൊടി പ്രതിഷേധമാണ് നടക്കുക. ഇന്നലെ കോഴിക്കോട്ട് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയിരുന്നു.