Connect with us

Alappuzha

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച  യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ലാത്തികൊണ്ട്  ക്രൂരമർദനം

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. 

Published

|

Last Updated

ആലപ്പുഴ | നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ക്രൂരമർദനം. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്.

മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യുവാക്കളെ പോലീസ് ആദ്യം പിടികൂടി. ബസിനു പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പിന്നീട്  ലാത്തികൊണ്ട് ക്രൂരമായി ഇവരെ മർദിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.

Latest