Kerala
തൃശൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു
ദന്‍ബാദ് ആലപ്പി ട്രെയിനിന് അടിയില്‍പെട്ടാണ് മരണം

തൃശൂര്‍ | തൃശൂര്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി മിഥുനാണ് (32) മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
ദന്‍ബാദ് ആലപ്പി ട്രെയിനിന് അടിയില്‍പെട്ടാണ് മരണം സംഭവിച്ചത്. അപകടമരണമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----